Monday, September 5, 2016

        ഇന്ന് സെപ്റ്റംബർ 5 അദ്ധ്യാപക ദിനം നമ്മുടെ സ്കൂളിൽ പൂർവ 
അദ്ധ്യാപകരെ പൊന്നാടയണിയിച്ചാദരിച്ചു. പി ടി എ പ്രസിഡൻറ്റ് ശ്രീ ബൈജു അധ്യക്ഷനും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ഇരുപത്തിയഞ്ചാമത്തെ പ്രധാന അദ്ധ്യാപകൻ കൂടിയായ ശ്രീ സിയാദ് സാർ  സ്വാഗതവും  പറഞ്ഞു.  മലയാളം അദ്ധ്യാപകനായിരുന്ന ശ്രീ ഗോപാലകൃഷ്ണൻ സർ ,നെയ്യാറ്റിൻകര ഡി ഇ ഒ ആയി വിരമിച്ച ഈ സ്കൂളിലെ മുൻ അദ്ധ്യാപിക ശ്രീമതി വസന്തകുമാരി ടീച്ചർ എന്നിവർ പങ്കെടുത്ത മീറ്റിങ്ങിൽ നെടുമങ്ങാട് നഗരസഭ ചെയർമാൻ ശ്രീ ചെറ്റച്ചൽ സഹദേവൻ അവർകൾ കാര്യപരിപാടി ഉദ്‌ഘാടനം ചെയ്തു.  വിദ്യാഭ്യാസ സ്റ്റാൻറ്റിങ് കമ്മറ്റി ചെയർമാൻ ശ്രീ ടി ആർ സുരേഷ്, വാർഡ് കൗൺസിലർ ശ്രീ എ ഷാജി ,വി എച്ച്‌ എസ്‌ ഇ പ്രിൻസിപ്പൽ ശ്രീ മനു സാർ എന്നിവർ വേദിയെ ധന്യമാക്കി . ബി എഡ് കോളേജ് ടീചേഴ്‌സ് , അദ്ധ്യാപക വിദ്യാർഥികൾ , സ്കൂൾ കുട്ടികൾ എന്നിവരുടെ സാന്നിധ്യത്തിൽ ഓണാഘോഷത്തിനു തുടക്കം കുറിച്ചുകൊണ്ട് സ്കൂൾ വളപ്പിൽ  ഊഞ്ഞാലിട്ടു.

                  ഗാന്ധി ദർശന്റെ ഭാഗമായുള്ള സ്വദേശി ഉത്പന്നങ്ങളുടെവി തരണോദ്‌ഘാടനവും സ്കൂൾ പാർലമെന്റ് അംഗങ്ങൾക്കുള്ള ബാഡ്ജ് വിതരണവും ഇതിനോടനുബന്ധിച്ചു നടന്നു. 

0 comments:

Post a Comment